< Back
Kerala
കുട്ടിയുടെ കാല് വലിച്ചു,ഫോൺ എടുത്തോണ്ട് പോയി; താമരശ്ശേരി ചുരത്തിൽ വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം
Kerala

'കുട്ടിയുടെ കാല് വലിച്ചു,ഫോൺ എടുത്തോണ്ട് പോയി'; താമരശ്ശേരി ചുരത്തിൽ വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം

Web Desk
|
16 Feb 2026 10:28 AM IST

കൈതപ്പൊയിൽ സ്വദേശികളായ നാലുപേര്‍ പൊലീസ് പിടിയിലായി

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വിനോദയാത്ര സംഘത്തിന് നേരെ ആക്രമണം. ഇന്നലെ രാത്രി ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തിയായിരുന്നു ആക്രമണം. സംഭവത്തിൽ കൈതപ്പൊയിൽ സ്വദേശികളായ അജ്മൽ, ഷാജഹാൻ, ആശിഖ്, ആശിഖ് അബ്ദുറസാഖ് എന്നിവരെ പിടികൂടി.

വയനാട്ടിലേക്ക് വിനോദയാത്രക്കായാണ് 42 അംഗ സംഘം പോയത്. വയനാട്ടില്‍ നിന്ന് മടങ്ങുന്ന വഴി ഒരു കാറിൽ ബസ് ചെറുതായി ഉരസിയിരുന്നു. പിന്നീട് അടിവാരത്തെത്തിയപ്പോഴാണ് അഞ്ചംഗ സംഘം യാത്രക്കാരെ ആക്രമിച്ചത്. ഇതിൽ നാലുപേർ മാത്രമാണ് പിടിയിലായത്. ഒരാൾ ഒളിവിലാണ്.

അക്രമി സംഘത്തിലെ ആളുകള്‍ വണ്ടിയിൽ അക്രിച്ച് കയറുകയും ഫോൺ തട്ടിയെടുക്കുകയും ചെയ്തെന്ന് ബസിലെ യാത്രക്കാരി പറഞ്ഞു. ഫോണ്‍ ഇതുവരെ തിരിച്ചു കിട്ടിയില്ലെന്നും തന്‍റെ മകന്‍റെ കാൽ പിടിച്ചു വലച്ചെന്നും ഇവര്‍ പറഞ്ഞു. സ്ത്രീകളടങ്ങുന്ന യാത്രക്കാരെയാണ് ആക്രമിച്ചതെന്നും പുരുഷന്മാരുടെ മുണ്ട് പിടിച്ചു പറിച്ചെന്നും യാത്രക്കാർ പറഞ്ഞു.


Similar Posts