< Back
Kerala
പുതുവത്സര രാത്രിയിൽ കുടുംബത്തിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം; ജാതീയമായി അധിക്ഷേപിച്ചുവെന്നും പരാതി
Kerala

പുതുവത്സര രാത്രിയിൽ കുടുംബത്തിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം; ജാതീയമായി അധിക്ഷേപിച്ചുവെന്നും പരാതി

Web Desk
|
2 Jan 2023 10:18 AM IST

കലകാരനായ സുനിലിന്റെ 11 വയസുള്ള മകനും ഭാര്യയ്ക്കും ക്രൂരമായി മർദനമേറ്റു

കോട്ടയം: പുതുവത്സര രാത്രിയിൽ പട്ടിക വിഭാഗത്തിൽപ്പെട്ട കുടുംബത്തെ മദ്യപസംഘം ആക്രമിച്ചതായി പരാതി. കോട്ടയം ചങ്ങനാശേരി സ്വദേശിയും കലകാരനുമായ സുനിലിനും കുടുംബത്തിനുമാണ് മർദനമേറ്റത്. ജാതീയമായി അധിക്ഷേപിച്ചുവെന്നും പരാതിയുണ്ട്.

പുതവത്സര രാത്രിയിൽ പുറത്ത്‌പോയി വാകത്താനത്തെ വീട്ടിലേക്ക് മടങ്ങവേയാണ് ഒരു സംഘം ഇവരെ ആക്രമിച്ചത്. വീട്ടിലേക്കുള്ള വഴിയിൽ വെച്ചിരുന്ന വാഹനം മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെതുടർന്നാണ് മർദനമുണ്ടായത്. സുനിലിന്റെ 11 വയസുള്ള മകനും ഭാര്യയ്ക്കും ക്രൂരമായി മർദനമേറ്റു.

മദ്യപസംഘത്തിലുള്ളവരിൽ പലരും സമീപ സ്ഥലങ്ങളിലുള്ളവരാണെന്നാണ് ഇവർ പറയുന്നത്. മർദനത്തിനിടെയാണ് ജാതീയമായി അധിക്ഷേപിച്ചതെന്നാണ് പരാതി. ഗുരുതരമായി പരിക്കേറ്റ ഭാര്യ സിമിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വാകത്താനം പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

Similar Posts