< Back
Kerala
കൊല്ലം കൊട്ടാരക്കരയിൽ വീട് കയറി ആക്രമണം; ഒരാൾ പിടിയിൽ
Kerala

കൊല്ലം കൊട്ടാരക്കരയിൽ വീട് കയറി ആക്രമണം; ഒരാൾ പിടിയിൽ

Web Desk
|
16 Feb 2026 10:02 PM IST

മൂന്ന് പേരാണ് ആക്രമണം നടത്തിയത്

കൊല്ലം: കൊല്ലം കൊട്ടാരക്കര കോട്ടാത്തലയിൽ വീട് കയറി ആക്രമണം. നിരവധി കേസുകളിൽ പ്രതികളായ ബിപിൻ, വിഷ്ണു എന്നിവർ അടക്കം മൂന്ന് പേരാണ് ആക്രമണം നടത്തിയത്.

കോട്ടാത്തല സ്വദേശി അരുണിനെയാണ് ആക്രമിച്ചത്. ഇയാൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കാപ്പാ കേസ് പ്രതികൂടിയായ ബിപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ്

Similar Posts