< Back
Kerala

Kerala
കോഴിക്കോട്ട് ബിവറേജസ് ലോറിക്ക് നേരെ ആക്രമണം
|30 Jan 2022 10:53 AM IST
ഗോവയിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകുന്ന ലോറിക്ക് നേരെയാണ് ആക്രമണമുണ്ടായത്
കോഴിക്കോട് തൊണ്ടയാട് ബൈപാസിൽ ബിവറേജസ് ലോഡുമായി എത്തിയ ലോറിക്ക് നേരെ ആക്രമണം. രണ്ട് ബൈക്കുകളിൽ എത്തിയ സംഘം ലോറി ഡ്രൈവറെ മർദിച്ചു. ലോറി അടിച്ചുതകർത്തു. ഗോവയിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകുന്ന ലോറിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ വൈകീട്ടാണ് സംഭവം.
ഇന്നലെ ഉച്ചതിരിഞ്ഞ് തൊണ്ടയാട് ബൈപ്പാസിൽ രാമനാട്ടുകരയിൽ വണ്ടി നിർത്തി ഉറങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ഡ്രൈവർ ആഷിഖ് പറഞ്ഞു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ലോഡിൽ നിന്നും കുപ്പികൾ ഒന്നും നഷ്ടമാകാത്തത് കൊണ്ട് തന്നെ മോഷണ ശ്രമമല്ലെന്നാണ് സൂചന.
വണ്ടിക്കകത്ത് കയറി ജാക്കിയും മറ്റ് ഉപകരണങ്ങളുമെടുത്ത് ഡ്രൈവറെ മർദിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ടത്കൊണ്ടാണ് ജീവൻ തിരിച്ചു കിട്ടിയതെന്ന് ഡ്രൈവർ പറഞ്ഞു.
News Summary : Attack on Kozhikode Beverages lorry