< Back
Kerala
കോഴിക്കോട് കോളേജ് വിദ്യാർത്ഥിക്ക് നേരെ ആക്രമണം; പിന്നിൽ എസ്എഫ്ഐ എന്ന് പരാതി
Kerala

കോഴിക്കോട് കോളേജ് വിദ്യാർത്ഥിക്ക് നേരെ ആക്രമണം; പിന്നിൽ എസ്എഫ്ഐ എന്ന് പരാതി

Web Desk
|
6 Dec 2022 10:14 AM IST

കഴിഞ്ഞ ദിവസം ഇതേ കോളേജിൽ എസ്എഫ്ഐ വനിതാ നേതാവിന് മർദ്ദനമേറ്റിരുന്നു

കോഴിക്കോട്:കോഴിക്കോട് പേരാമ്പ്രയിൽ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. മേപ്പാടി പോളിടെക്നിക്ക് കോളേജ് വിദ്യാർത്ഥി അഭിനവിനാണ് മർദ്ദനമേറ്റത്. എസ്എഫ്ഐക്കാർ ഉൾപ്പെട്ട സംഘമാണ് മർദ്ദിച്ചതെന്നാണ് ആരോപണം. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ അഭിനവ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം ഇതേ കോളേജിൽ എസ്എഫ്ഐ വനിതാ നേതാവിന് മർദ്ദനമേറ്റിരുന്നു.യുഡിഎഫ് വിദ്യാർത്ഥി സംഘടനകൾ പിന്തുണയ്ക്കുന്ന മയക്കുമരുന്ന് സംഘമാണ് ഈ ആക്രമണത്തിന് പിന്നിലെന്നായിരുന്നു എസ്എഫ്ഐയുടെ ആരോപണം. ഇതിന്റെ തുടർച്ചയായാണോ അഭിനവിന് നേരെ ആക്രമണമുണ്ടായതെന്ന് സംശയമുണ്ട്.

Similar Posts