< Back
Kerala

Kerala
കോഴിക്കോട്ട് പൊലീസിന് നേരെ ആക്രമണം; സിപിഒയ്ക്ക് പരിക്ക്
|3 July 2023 12:01 AM IST
ലഹരി വിരുദ്ധ സ്ക്വാഡിലെ സി.പി.ഒ ശ്യാംജിത്തിനാണ് പരിക്കേറ്റത്
കോഴിക്കോട്: കോഴിക്കോട് യുവാവിന്റെ ആക്രമണത്തിൽ പൊലീസുകാരന് പരിക്ക്. ലഹരി വിരുദ്ധ സ്ക്വാഡിലെ സി.പി.ഒ ശ്യാംജിത്തിനാണ് പരിക്കേറ്റത്. കത്തി വീശിയ പന്നിയങ്കര സ്വദേശി ഇർഫാനെ കസ്റ്റഡിയിലെടുത്തു.
വൈകിട്ട് കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ സംഘം പരിശോധന നടത്തവേയാണ് അക്രമമുണ്ടായത്. പരിശോധനയുടെ ഭാഗമായി ഇർഫാനുമായി സംസാരിക്കുന്നതിനിടെ ഇയാൾ പൊടുന്നനെ കത്തി വീശുകയായിരുന്നു. വയറ്റിലേക്ക് കുത്താനായിരുന്നു ശ്രമം. ശ്യാംജിത്ത് ഒഴിഞ്ഞുമാറിയതിനെ തുടർന്ന് കൈവിരലിലാണ് കുത്തേറ്റത്. ഇർഫാനെ ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.