< Back
Kerala

Kerala
കണ്ണൂര്‍ ഇരിട്ടിയിൽ എംഎസ്എഫ് ജില്ലാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു
|12 Jan 2026 6:40 AM IST
ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് എംഎസ്എഫ് ആരോപിച്ചു
കണ്ണൂർ: ഇരിട്ടിയിൽ എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു. മുഹമ്മദ് നൈസാമിനാണ് വെട്ടേറ്റത്. ബൈക്കിലും കാറിലുമെത്തിയ സംഘമാണ് ആക്രമിച്ചത്. ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് എംഎസ്എഫ് ആരോപിച്ചു.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ഇരിട്ടി വിളക്കോട് വെച്ചാണ് ആക്രമണമുണ്ടായത്.പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.