< Back
Kerala
Koothatkulam, police Attack ,latest malayalam news,കൂത്താട്ടുകുളം,പൊലീസിന് നേരെ ആക്രമണം,
Kerala

കൂത്താട്ടുകുളത്ത് പൊലീസിന് നേരെ ആക്രമണം

Web Desk
|
6 July 2024 3:27 PM IST

പള്ളിക്കര സ്വദേശിയായ കോൺട്രാക്ടറെ ആക്രമിക്കുന്നത് തടയാൻ എത്തിയപ്പോഴായിരുന്നു സംഭവം

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് പൊലീസിന് നേരെ ആക്രമണം. കൂത്താട്ടുകുളം എസ് ഐ ഷിബു വർഗീസ്, സീനിയർ സി.പി.ഒ രജീഷ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ചോരക്കുടി സ്വദേശി സാബു മോഹനൻ, മകൻ സുബി സാബു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പള്ളിക്കര സ്വദേശിയായ കോൺട്രാക്ടറെ പ്രതികൾ ആക്രമിക്കുന്നത് തടയാൻ എത്തിയപ്പോഴായിരുന്നു സംഭവം. കോൺട്രാക്ടറെ പ്രതികൾ ഇരുമ്പ് വടിയും കല്ലും ഉപയോഗിച്ച് മർദിച്ചു. ശേഷം വാഹനം പൂർണമായും തകർക്കുകയും ചെയ്തു.


Similar Posts