< Back
Kerala

Kerala
പൂന്തുറയിൽ പൊലീസ് പട്രോളിങ് സംഘത്തിന് നേരെ ആക്രമണം
|15 May 2023 12:00 PM IST
അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: പൂന്തുറയിൽ പൊലീസ് പട്രോളിങ് സംഘത്തിന് നേരെ ആക്രമണം. പൂന്തുറ പൊലീസ് സ്റ്റേഷൻ എസ്.ഐ ജയപ്രകാശ് ഉൾപ്പെടെയുള്ളവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.
പ്രദേശത്ത് ലഹരി മാഫിയ പിടിമുറുക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനക്കെത്തിയ പൊലീസ് സംഘത്തെ അഞ്ച് പേരടങ്ങുന്നൊരു സംഘം ഇവിടെ പരിശോധന വേണ്ടെന്ന് പറഞ്ഞ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ എസ്.ഐ അടക്കമുള്ളവർക്ക് പരിക്കുണ്ട്. സംഭവത്തില്‍ കണ്ടാലറിയുന്ന അഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.