< Back
Kerala

Kerala
കോഴിക്കോട് നഗരത്തിൽ പൊലീസുകാർക്ക് നേരെ ആക്രമണം; ബൈക്കിലെത്തിയ സംഘം രക്ഷപ്പെട്ടു
|22 Nov 2024 10:29 AM IST
നടക്കാവ് സ്റ്റേഷനിലെ മൂന്നു പോലീസുകാർക്ക് നേരെയാണ് ആക്രമണമുണ്ടായത്
കോഴിക്കോട്: നൈറ്റ് പട്രോളിങ്ങിനിടെ കോഴിക്കോട് നഗരത്തിൽ പൊലീസുകാർക്ക് നേരെ ആക്രമണം. നടക്കാവ് സ്റ്റേഷനിലെ മൂന്നു പോലീസുകാർക്ക് നേരെയാണ് പുലർച്ചെ രണ്ടു മണിയോടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റിറ്റുണ്ട്.
ബൈക്കിലെത്തിയ രണ്ടുപേരാണ് പൊലീസുകാരെ ആക്രമിച്ചത്. കോഴിക്കോട് സരോവരം പാർക്കിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. സംഭവത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ട ഇവരെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.