< Back
Kerala
വാഹന പരിശോധനയ്ക്കിടെ പൊലീസിന് നേരെ ആക്രമണം; രണ്ടുപേർ അറസ്റ്റിൽ
Kerala

വാഹന പരിശോധനയ്ക്കിടെ പൊലീസിന് നേരെ ആക്രമണം; രണ്ടുപേർ അറസ്റ്റിൽ

Web Desk
|
31 July 2022 10:32 AM IST

കസബ എസ് ഐ അഭിഷേകിനും പൊലീസ് ഡ്രൈവർ സക്കരിയക്കുമാണ് പരിക്കേറ്റത്

കോഴിക്കോട് വാഹന പരിശോധനയ്ക്കിടെ പൊലീസിന് നേരെ ആക്രമണം. എസ്‌ഐക്കും പൊലീസ് ഡ്രൈവർക്കും പരിക്കേറ്റു. കസബ എസ് ഐ അഭിഷേകിനും പൊലീസ് ഡ്രൈവർ സക്കരിയക്കുമാണ് പരിക്കേറ്റത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കോട്ടപ്പറമ്പ് സ്വദേശി വിപിൻ, പുതിയാപ്പ സ്വദേശി ശിഹാബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ എസ്.ഐ അഭിഷേകിന്‌ കൈക്കും സക്കരിയക്ക് തലയ്ക്കുമാണ് പരിക്കേറ്റത്.

പൂന്താനം ജംഗ്ഷനിൽ വെച്ച് ഇന്ന് രാവിലെ മൂന്നു മണിയോടെയാണ് സംഭവം നടന്നത്. വാഹനം നിർത്തിയിട്ടത് കണ്ട് സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് കൂടുതൽ പൊലീസെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.



Similar Posts