< Back
Kerala

Kerala
കോഴിക്കോട്ട് എല്‍ഡിഎഫ് വിട്ട് യുഡിഎഫിനൊപ്പം ചേര്‍ന്ന വാർഡ് മെമ്പറുടെ വീടിനുനേരെ ആക്രമണം
|2 Nov 2024 9:14 AM IST
ആക്രമണത്തില്‍ വീടിന്‍റെ ജനൽ ചില്ലുകളും കബോർഡുകളും തകർന്നു
കോഴിക്കോട്: വാർഡ് മെമ്പറുടെ വീടിനുനേരെ ആക്രമണം നടന്നതായി പരാതി. ഫറോക്ക് 14-ാം വാർഡ് മെമ്പർ ഷനൂബിയ നിയാസിന്‍റെ വീടിനുനേരെയാണ് ആക്രമണം. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണു സംഭവം.
ആക്രമണത്തില്‍ വീടിന്‍റെ ജനൽ ചില്ലുകളും കബോർഡുകളും തകർന്നു. ഒരാഴ്ച മുന്‍പാണ് ഷനൂബിയ ഇടതു മുന്നണി വിട്ട് യുഡിഎഫില്‍ ചേര്‍ന്നത്. ഇതാകാം ആക്രമണ കാരണമെന്ന് അവര്‍ ആരോപിച്ചു.
സംഭവത്തില്‍ ഫറോക്ക് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Summary: Attack on ward member's house in Kozhikode's Feroke