< Back
Kerala
Attack on Youth Congress leaders house in Attingal
Kerala

ആറ്റിങ്ങലിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിനുനേരെ ആക്രമണം

Web Desk
|
22 Dec 2023 12:30 AM IST

യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്

തിരുവനന്തപുരം: ആറ്റിങ്ങലിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

സി.പി.എമ്മുകാരാണ് മർദിച്ചതെന്നും ഇന്നലെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന്റെ പകപോക്കലെന്നുമാണ് ആരോപണം. വീട്ടുകാരെയും മർദിച്ചതായാണ് പരാതി. മാരകായുധങ്ങളുമായെത്തിയാണ് അമ്പതോളം പേരടങ്ങിയ സംഘം വീട് ആക്രമിച്ചത്. ഇന്നലെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ സുഹൈലും മുന്നിലുണ്ടായിരുന്നു. ഇതിനോടുള്ള പക പോക്കലെന്നോണം സുഹൈൽ വീട്ടിലില്ലാത്ത സമയത്തെത്തി സിപിഎം പ്രവർത്തകർ ആക്രമണമഴിച്ചു വിടുകയായിരുന്നുവെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം.

സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രദേശത്ത് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്. പൊലീസ് അക്രമികളെ സഹായിക്കുകയായിരുന്നുവെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം.

Similar Posts