< Back
Kerala
റേഷൻ കട ഉടമയെ ആക്രമിച്ച് കടയിൽ നിന്ന് സാധനങ്ങൾ കവർന്നു; പ്രതി പിടിയിൽ
Kerala

റേഷൻ കട ഉടമയെ ആക്രമിച്ച് കടയിൽ നിന്ന് സാധനങ്ങൾ കവർന്നു; പ്രതി പിടിയിൽ

Web Desk
|
31 Oct 2024 10:52 PM IST

ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു

കോഴിക്കോട്: മലപ്പുറം പള്ളിക്കൽ ബസാറിൽ റേഷൻ കട ഉടമയെ ആക്രമിച്ച് കടയിൽ നിന്ന് സാധനങ്ങൾ കവർച്ച ചെയ്തയാൾ പിടിയിൽ. പളളിക്കൽ ബസാർ സ്വദേശി ഹരീഷ് ആണ് പിടിയിലായത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു.

പള്ളിക്കൽ ബസാറിലെ ചോലക്കൽ ഫാസിൽ എന്നയാൾ നടത്തുന്ന റേഷൻ കടയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. റേഷൻ കടയിൽ നിന്നും ഈ മാസം അനുവദിച്ച സാധനങ്ങൾ വാങ്ങിച്ചതിനു ശേഷം വീണ്ടും സാധനങ്ങൾ ആവശ്യപ്പെട്ട് ഇയാൾ കടയിലെത്തിയതായി കടയുടമ പറയുന്നു. എന്നാൽ അനുവദനീയമായതിനെക്കാൾ കൂടുതൽ നൽകാൻ കഴിയില്ലെന്ന് കടയുടമ പറഞ്ഞു. ഇതോടെ ഇയാൾ കടയുമടമയെ ആക്രമിച്ച് സാധനങ്ങൾ കവരുകയായിരുന്നു.

20 കിലോയോളം അരിയും ആറ് പാക്കറ്റ് ആട്ടയുമാണ് കവർന്നതെന്നാണ് പറയുന്നത്. തുടർന്ന് കടയുടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്. രണ്ടു വർഷം മുൻപ് പരാതി അന്വേഷിക്കാനെത്തിയ എസ്പിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. നാട്ടുകാരിൽ നിന്ന് ​ഗുണ്ടാപ്പിരിവ് നടത്തുന്നയാളാണെന്നും പൊലീസ് പറയുന്നു.

Similar Posts