< Back
Kerala

Kerala
അട്ടപ്പാടി മധു വധക്കേസ്: സ്‌പെഷ്യൽ പ്രോസിക്യൂട്ടർ നിയമനതിനെതിരെ മധുവിന്റെ അമ്മ സങ്കട ഹരജി നൽകി
|22 Sept 2023 11:15 AM IST
ഇമെയിൽ വഴിയാണ് ഹരജി നൽകിയത്
കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ നിയമനതിനെതിരെ മധുവിന്റെ അമ്മ സങ്കട ഹരജി നൽകി. കെ.പി സതീശനെ നിയമിച്ച സർക്കാർ വിജ്ഞാപനം പുനഃപരിശോധിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹരജി. ചീഫ് ജസ്റ്റിസ് പ്രശ്‌നത്തിൽ ഇടപെടണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.
മധുവിന്റെ കുടുംബത്തോട് കൂടിയാലോചന നടത്താതെയാണ് സെപ്ഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചെന്നാണ് മധുവിന്റെ അമ്മയുടെ പ്രധാന ആരോപണം. ഇമെയിൽ വഴിയാണ് ഹരജി സമർപ്പിച്ചത്.