< Back
Kerala

Kerala
അട്ടപ്പാടി ചുരത്തില്‍ ഡിസംബര്‍ 26 മുതൽ 31 വരെ പൂർണ ഗതാഗത നിരോധനം
|21 Dec 2022 9:06 PM IST
ആംബുലന്‍സ്, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവ മാത്രമേ ഇതുവഴി അനുവദിക്കൂ
പാലക്കാട്: അട്ടപ്പാടി ചുരത്തില്‍ ഡിസംബര്‍ 26 മുതൽ 31 വരെ പൂർണ ഗതാഗത നിരോധനം. 26ന് രാവിലെ ആറ് മുതല്‍ 31 ന് വൈകിട്ട് ആറ് വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി ഒറ്റപ്പാലം സബ് കലക്ടര്‍ അറിയിച്ചു.
മണ്ണാര്‍ക്കാട് - ചിന്നതടാകം റോഡ് നവീകരണത്തിന്റെ ഭാഗമായി ചുരം ഒന്‍പതാം വളവില്‍ ഇന്റര്‍ലോക്കിങ് പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ ആംബുലന്‍സ്, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവ മാത്രമേ ഇതുവഴി അനുവദിക്കൂ.
പൊതുഗതാഗതത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി മണ്ണാര്‍ക്കാട് മുതല്‍ ഒന്‍പതാം വളവിന് സമീപം വരെയും ഒൻപതാം വളവിന് ശേഷം പത്താം വളവ് മുതല്‍ ആനക്കട്ടി വരെ സ്വകാര്യ ബസുകളും ഓരോ മണിക്കൂര്‍ ഇടവേളകളില്‍ സര്‍വീസ് നടത്തും.