< Back
Kerala

Kerala
അട്ടപ്പാടി മധു കേസ്: സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായി കുടുംബം
|7 Jun 2022 6:27 PM IST
സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം പൊലീസ് തടയണമെന്ന് മധുവിന്റെ കുടുംബം
പാലക്കാട്: അട്ടപ്പാടി മധു കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായി കുടുംബം. കേസിൽ നിന്ന് പിന്മാറാൻ പണം വാഗ്ദാനം ചെയ്തതായി മധുവിന്റെ അമ്മ മല്ലി പറഞ്ഞു. വിചാരണ നടപടികൾ കോടതിയിൽ നടക്കുന്നതിനിടയിലാണ് ഗുരുതര ആരോപണവുമായി മധുവിന്റെ കുടുംബം വാർത്ത സമ്മേളനം നടത്തിയത്.
മധുവിനെ ആൾകൂട്ടം തല്ലിക്കൊന്ന കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ നേരത്തെയും ശ്രമം നടന്നിരുന്നു. മണ്ണാർക്കാട് എസ്.സി - എസ്.ടി കോടതിയിൽ വിചാരണ ആരംഭിച്ചതോടെ ഇത് വേഗത്തിലായെന്ന് മധുവിന്റെ കുടുംബം പറയുന്നു. പതിമൂന്നാം സാക്ഷി സുരേഷിനെ പ്രതി വാഹനത്തിൽ കയറ്റികൊണ്ട് പോയെന്നും കേസിൽ നിന്ന് പിന്മാറാൻ തങ്ങൾക്ക് പണം വഗ്ദാനം ചെയ്തുവെന്നും മധുവിന്റെ കുടുംബം വ്യക്തമാക്കി. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം പൊലീസ് തടയണമെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആവശ്യം.