< Back
Kerala
ലോറി ഡ്രൈവറെയും ക്ലീനറെയും ഗുണ്ടാസംഘം  കൊല്ലാൻ ശ്രമിച്ചെന്ന് പരാതി
Kerala

ലോറി ഡ്രൈവറെയും ക്ലീനറെയും ഗുണ്ടാസംഘം കൊല്ലാൻ ശ്രമിച്ചെന്ന് പരാതി

Web Desk
|
13 Dec 2021 4:30 PM IST

റോഡിൽ സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്

ഇടുക്കി രാജാക്കാട് ലോറി ഡ്രൈവറെയും ക്ലീനറെയും ഗുണ്ടാസംഘം മർദിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. ഡ്രൈവർ വാഴാട്ട് ജിഷ്ണുവിനും, ക്ലീനർ ആശിഷിനുമാണ് പരിക്കേറ്റത്. റോഡിൽ സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഞായറാഴ്ച അടിമാലിയിൽ നിന്ന് ലോഡ് ഇറക്കി വരുന്നതിനിടെയാണ് ഇരുവര്‍ക്കും മര്‍‌ദനമേറ്റത്. രാജാക്കാട് ബീവറേജ് ഔട്ട്ലെറ്റിന് സമീപം വാഹനങ്ങളുടെ തിരക്ക് കാരണം പോകാനാവാതായപ്പോള്‍ വഴിയില്‍ കൂടി നിന്നവരോട് മാറി നില്‍ക്കാന്‍‌ ആവശ്യപ്പെട്ടതാണ് സംഘര്‍‌ഷത്തില്‍ കലാശിച്ചത്.

വഴിയില്‍ കൂടി നിന്ന സംഘം കത്തിപോലുള്ള ആയുധങ്ങളുമായി ആക്രമിക്കാന്‍ വന്നപ്പോള്‍ ഇരുവരും വണ്ടി നിര്‍ത്താതെ പോയി. എന്നാല്‍ മൂന്ന് ഇരു ചക്രവാഹനത്തിൽ ലോറിയെ പിന്തുടര്‍ന്ന് വന്ന അക്രമിസംഘം ലോറി തടഞ്ഞു നിർത്തി കമ്പി വടികൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്ന് മര്‍ദനമേറ്റ യുവാക്കള്‍ പറഞ്ഞു.രാജാക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Complaint that goons tried to kill lorry driver and cleaner

Related Tags :
Similar Posts