< Back
Kerala

Kerala
നാദാപുരത്ത് എഴ് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
|3 May 2023 8:11 PM IST
കുട്ടിയുടെ മാതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.
നാദാപുരം: ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ മുഷ്താഖ് ശൈഖ് ആണ് പിടിയിലായത്. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.
കുട്ടിയുടെ മാതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം. കഴിഞ്ഞ ആറുമാസമായി നാദാപുരം മേഖലയിൽ നിർമാണത്തൊഴിലാളിയായി ജോലി ചെയ്തുവരികയാണ് മുഷ്താഖ് അഹമ്മദ് എന്ന് നാട്ടുകാർ പറഞ്ഞു.