< Back
Kerala
naval academy break in
Kerala

കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ അതിക്രമിച്ചുകയറാൻ ശ്രമം; ജമ്മു കശ്‌മീർ സ്വദേശി അറസ്റ്റിൽ

Web Desk
|
25 Dec 2023 6:52 PM IST

സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയ മുർതാസിനെ പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.

കണ്ണൂർ: കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ജമ്മുകാശ്മീർ ബാരാമുള്ള സ്വദേശി മുഹമ്മദ് മുർത്താസാണ് അറസ്റ്റിലായത്. പയ്യന്നൂർ പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. പന്ത്രണ്ട് മണിയോടെ നാവിക അക്കാദമിയിൽ എത്തിയ ഇയാൾ ഗേറ്റ് വഴി അതിക്രമിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയ മുർതാസിനെ പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.

പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോട് പറഞ്ഞത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂർ കോടതിയിൽ ഹാജരാക്കി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Similar Posts