< Back
Kerala
യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം; യുവാവ് പൊള്ളലേറ്റ് മരിച്ചു
Kerala

യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം; യുവാവ് പൊള്ളലേറ്റ് മരിച്ചു

Web Desk
|
29 March 2022 6:37 AM IST

കോണി ഉപയോഗിച്ച് ടെറസിൽ കയറിയ രത്‌നേഷ് മുകൾ നിലയിലെ കിടപ്പ് മുറിയുടെ വാതിൽ കുത്തിത്തുറന്ന് റൂമിന് തീയിടുകയായിരുന്നു.

കോഴിക്കോട്: നാദാപുരത്ത് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ യുവാവ് പൊള്ളലേറ്റ് മരിച്ചു. വളയം പൊലീസ് സ്റ്റേഷൻ പരിധിയിലെ ജാതിയേരിയില്‍ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കല്ലുമ്മൽ പൊൻപറ്റ സ്വദേശി രത്നേഷ് (42) ആണ് മരിച്ചത്. യുവാവ് വീടിന് തീയിടാനും ശ്രമിച്ചു. യുവതിക്കും സഹോദരനും അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കല്ലുമ്മൽ ചെറിയ കുനിയിൽ കണ്ണൻ്റെ വീട്ടിലാണ് സംഭവം. കോണി ഉപയോഗിച്ച് ടെറസിൽ കയറിയ രത്നേഷ് മുകൾ നിലയിലെ കിടപ്പ് മുറിയുടെ വാതിൽ കുത്തിത്തുറന്ന് റൂമിന് തീയിടുകയായിരുന്നു.

വീടിന് മുകളിൽ നിന്ന് തീ ആളിപ്പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് മുന്‍കയ്യെടുത്തത്. ഇതിനിടയിൽ രത്നേഷ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി. വീടിന്‍റെ മുറ്റത്ത് ദേഹമാസകലം പൊള്ളലേറ്റ് മരിച്ച് കിടക്കുന്ന നിലയിലായിരുന്നു രത്നേഷിനെ കണ്ടെത്തിയത്. യുവതിയുടെ വിവാഹം നിശ്ചയിച്ചതോടെ രത്നേഷുമായി അകന്നിരുന്നെന്നും ഇതാണ് പ്രകോപനമായതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

Related Tags :
Similar Posts