< Back
Kerala
സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമം; പരാതിയുമായി ഗായിക അമൃത സുരേഷ്
Kerala

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമം; പരാതിയുമായി ഗായിക അമൃത സുരേഷ്

Web Desk
|
22 Aug 2023 12:59 AM IST

പരാതി പാലാരിവട്ടം പൊലീസ് സൈബർ പൊലീസിന് കൈമാറി

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ഗായിക അമൃത സുരേഷ് പൊലീസിൽ പരാതി നൽകി. ദയ അശ്വതി എന്ന അക്കൗണ്ടിനെതിരെയാണ് പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. രണ്ട് വർഷമായി നിരന്തരമായി സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നതായാണ് അമൃതയുടെ പരാതി. പരാതി പാലാരിവട്ടം പൊലീസ് സൈബർ പൊലീസിന് കൈമാറി. സൈബർ പൊലീസിൽ നിന്ന് റിപ്പോർട്ട് ലഭിച്ചശേഷമാകും തുടർനടപടിയിലേക്ക് കടക്കുക.

Similar Posts