< Back
Kerala
കോഴിക്കോട് പത്തുവയസുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം,നാട്ടുകാരുടെ സമയോചിത ഇടപെടലില്‍ പ്രതി പിടിയില്‍

വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ Photo| MediaOne

Kerala

കോഴിക്കോട് പത്തുവയസുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം,നാട്ടുകാരുടെ സമയോചിത ഇടപെടലില്‍ പ്രതി പിടിയില്‍

Web Desk
|
1 Oct 2025 11:47 AM IST

മദ്രസ വിട്ടുവരികയായിരുന്ന കുട്ടിയെയാണ് മോഷ്ടിച്ച കാറിലെത്തിയ പ്രതി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

കോഴിക്കോട്: പയ്യാനക്കലിൽ വിദ്യാർഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമം.മോഷ്ടിച്ച കാറിലാണ് പത്തുവയസുകാരനെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്.തട്ടി കൊണ്ടുപോകാൻ ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി. കാസർകോട് സ്വദേശി സിനാൻ അലി യൂസുഫ് ( 33) ആണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്.മദ്രസ വിട്ടുവരികയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കാറിലേക്ക് കയറാന്‍ തയ്യാറാകാതിരുന്ന കുട്ടിയെ ബലം പ്രയോഗിച്ച് കയറ്റുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിനെ അറിയിക്കുകയായിരുന്നു. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


Similar Posts