< Back
Kerala
കോഴിക്കോട് ബീച്ചിൽ നിന്ന് കുട്ടിയെ തട്ടി കൊണ്ടുപോകാൻ ശ്രമം
Kerala

കോഴിക്കോട് ബീച്ചിൽ നിന്ന് കുട്ടിയെ തട്ടി കൊണ്ടുപോകാൻ ശ്രമം

Web Desk
|
29 May 2025 3:57 PM IST

രണ്ട് നാടോടികൾ കസ്റ്റഡിയിൽ

കോഴിക്കോട്: കുട്ടിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച രണ്ട് നാടോടികൾ പൊലിസ് കസ്റ്റഡിയിൽ. കോഴിക്കോട് ബീച്ച് പുതിയ കടവിലാണ് സംഭവം. ഏഴ് വയസുകാരനെയാണ് തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്.

മംഗലാപുരം സ്വദേശികളായ ശ്രീനിവാസനും ലക്ഷ്മിയുമാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. കുട്ടിയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ശ്രീനിവാസൻ്റെ പേരിൽ കേരളത്തിൽ രണ്ട് കേസുകൾ.തൃശ്ശൂരിലാണ് രണ്ട് മോഷണ കേസുകൾ ഉള്ളത്. ദമ്പതികൾ കോഴിക്കോട് എത്തിയിട്ട് പത്ത് ദിവസം.

കൊച്ചി മരടിലെ നെട്ടൂർ തട്ടേക്കാട് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയെ പെണ്‍കുട്ടികളെ മിഠായി നല്‍കി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചിരുന്നു. പെണ്‍കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

Related Tags :
Similar Posts