< Back
Kerala
ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസ്; ഇരുട്ടില്‍ തപ്പി പൊലീസ്
Kerala

ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസ്; ഇരുട്ടില്‍ തപ്പി പൊലീസ്

Web Desk
|
22 Sept 2021 7:57 AM IST

സംഭവം നടന്ന സമയത്തു തന്നെ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോകാനോ അക്രമികളെ പിന്തുടരാനോ ശ്രമിച്ചില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ പൊലീസിന് പ്രതികളെ ഇനിയും പിടികൂടാനായില്ല. സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അക്രമികളെക്കുറിച്ച് സൂചനയില്ലെന്നാണ് വിവരം. അതേസമയം അന്വേഷണം ഊർജ്ജിതമാണെന്ന് തൃക്കുന്നപ്പുഴ പൊലീസ് അറിയിച്ചു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും കോവിഡ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ യുവതിയെ അക്രമിക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തത്. സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു. സംഭവം നടന്ന സമയത്തു തന്നെ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോകാനോ അക്രമികളെ പിന്തുടരാനോ ശ്രമിച്ചില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

പൊലീസിന് വീഴ്ച ഉണ്ടായെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. പ്രതികളെ പിടികൂടുന്നതില്‍ വീഴ്ച ഉണ്ടായതായും ഇക്കാര്യത്തില്‍ ഡിജിപിയോട് പരാതിപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല പ്രതികരിച്ചു.

Similar Posts