< Back
Kerala
ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്താൻ ശ്രമം; സിപിഎം പ്രവർത്തകർക്ക് ഏഴുവർഷം തടവ്
Kerala

ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്താൻ ശ്രമം; സിപിഎം പ്രവർത്തകർക്ക് ഏഴുവർഷം തടവ്

Web Desk
|
6 Dec 2024 3:42 PM IST

കോട്ടയം പൊൻകുന്നത്ത് ആർഎസ്എസ് നേതാവായ കെ.ജെ രമേശിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷാവിധി

കോട്ടയം: ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സിപിഎം പ്രവർത്തകർക്ക് ഏഴ് വർഷം കഠിന തടവ്. കോട്ടയം പൊൻകുന്നത്ത് ആർഎസ്എസ് നേതാവായ കെ.ജെ രമേശിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷാവിധി. ഏഴ് വർഷം കഠിനതടവിനൊപ്പം 75,000 രൂപ പിഴയും വിധിച്ചു.

മുകേഷ് മുരളി, കാർത്തിക് മനോജ്‌, റിയാസ്ഖാൻ എന്നിവരാണ് കേസിലെ പ്രതികൾ. കോട്ടയം അഡീഷൻ സെക്ഷൻസ് കോടതി-5 ആണ് ശിക്ഷ വിധിച്ചത്. 2018 ജൂൺ എട്ടിന് തെക്കേത്തുകവല കൊട്ടാടികുന്നിന് സമീപത്തുവച്ച് പ്രതികൾ രമേശിനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.

Similar Posts