< Back
Kerala
കാസർകോട് വിദ്യാർഥികളെ കാർ ഇടിച്ചു കൊല്ലാൻ ശ്രമം; പ്രതി ഒളിവിൽ
Kerala

കാസർകോട് വിദ്യാർഥികളെ കാർ ഇടിച്ചു കൊല്ലാൻ ശ്രമം; പ്രതി ഒളിവിൽ

Web Desk
|
31 Aug 2023 6:36 AM IST

കാർ ഇടിച്ചു കൊല്ലാൻ ശ്രമിച്ച കുമ്പള ഒളയം സ്വദേശി നൗഷാദിനെതിരെ കേസ് എടുത്തു.

കാസർകോട്: കുമ്പളയിൽ എട്ടാം ക്ലാസ് വിദ്യാർഥികളെ കാർ ഇടിച്ചു കൊല്ലാൻ ശ്രമം. കുമ്പള ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളെയാണ് കാർ ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. കാർ ഇടിച്ചു കൊല്ലാൻ ശ്രമിച്ച കുമ്പള ഒളയം സ്വദേശി നൗഷാദിനെതിരെ കേസ് എടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. സ്കൂളിലെ ഓണഘോഷ പരിപാടികൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ ആഷിക, മുസ്‌ലിഹ എന്നി വിദ്യാർഥികളെയാണ് നൗഷാദ് കാര്‍ കൊണ്ട് ഇടിച്ചത്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണ് നൗഷാതെന്നു നാട്ടുകാർ ആരോപിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നതോട് കൂടി പ്രതി നൗഷാദ് ഒളിവിലാണ്.

Similar Posts