< Back
Kerala

Kerala
പ്രണയാഭ്യർത്ഥന നിരസിച്ചു: കോഴിക്കോട് അത്തോളിയിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമം
|15 Nov 2024 9:35 AM IST
പേരാമ്പ്ര സ്വദേശിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്
കോഴിക്കോട്: കോഴിക്കോട് അത്തോളിയിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചു. പേരാമ്പ്ര സ്വദേശിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കുടക്കല്ല് സ്വദേശി മഷ്ഹൂദ് ആണ് ടെക്സ്റ്റൈൽ ജീവനക്കാരിയായ യുവതിയെ ആക്രമിച്ചത്. കഴുത്തിന് കുത്തേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്തോളി സഹകരണ ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ മഷ്ഹൂദിനെതിരെ വധശ്രമത്തിന് കേസെടുത്തു.