< Back
Kerala
തിരുവനന്തപുരം പോത്തൻകോട്ട് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം
Kerala

തിരുവനന്തപുരം പോത്തൻകോട്ട് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം

Web Desk
|
29 Sept 2021 5:01 PM IST

ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം പോത്തൻകോട്ട് യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. പോത്തൻകോട്‌ സ്വദേശി വൃന്ദയെയാണ് ഭർത്താവിന്റെ സഹോദരൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പോത്തൻകോട് പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഭർത്താവിന്റെ സഹോദരൻ സുബിൻ ലാലാണ് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. അക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. യുവതി ജോലി ചെയ്യുന്ന തയ്യൽകടയിൽ കയറിവന്നായിരുന്നു സുബിൻ ലാൽ പെട്രോളൊഴിച്ചത്. തീകൊളുത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Similar Posts