< Back
Kerala
ചത്ത പോത്തിനെ ഇറച്ചിയാക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു
Kerala

ചത്ത പോത്തിനെ ഇറച്ചിയാക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു

Web Desk
|
9 July 2022 6:23 AM IST

മലപ്പുറം തൃപ്രങ്ങോടാണ് സംഭവം

മലപ്പുറം: തൃപ്രങ്ങോട് ചത്ത പോത്തുകളെ ഇറച്ചിയാക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു . ഹരിയാനയിൽ നിന്ന് ഫാമിലെത്തിച്ച പോത്തുകളിൽ മൂന്നെണ്ണമാണ് ചത്ത നിലയിൽ ഉണ്ടായിരുന്നത്. തൃപ്രങ്ങോട് ആലത്തിയൂർ വെള്ളോട്ടുപാലത്ത് പ്രവർത്തിക്കുന്ന ഫാമിലാണ് ചത്ത പോത്തുകളെ ഇറച്ചിയാക്കാൻ ശ്രമിച്ചത്.

ബലി പെരുന്നാളിനോടനുബന്ധിച്ച് ഹരിയാനയിൽ നിന്നാണ് പോത്തുകളെ എത്തിച്ചത്. വാഹനത്തിൽ കൊണ്ട് വന്ന 26 പോത്തുകളിൽ മൂന്ന് എണ്ണത്തിനെ ഫാമിലെത്തിച്ചപ്പോൾ ചത്ത നിലയിൽ കണ്ടെത്തി. തുടർന്നാണ് ഉടമ ചത്ത പോത്തുകളെ ഉടൻ ഇറച്ചിയാക്കാൻ ശ്രമിച്ചത്. സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ പഞ്ചായത്തധികൃതരെ വിവരമറിയിച്ചു. ഫാം ഉടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വി ശാലിനി അറിയിച്ചു.

Related Tags :
Similar Posts