< Back
Kerala

Kerala
സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌ത് പീഡനശ്രമം; റിട്ട.ഡി.വൈ.എസ്.പിക്കെതിരെ കേസ്
|1 May 2023 12:50 AM IST
റിട്ട ഡി.വൈ.എസ്.പി മധുസൂദനന്‍ സിനിമാ അഭിനേതാവ് കൂടിയാണ്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ റിട്ട ഡി.വൈ.എസ്.പി മധുസൂദനനെതിരെ കേസ്. കൊല്ലം സ്വദേശിനിയായ 28കാരിയുടെ പരാതിയിലാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്‍റ് കൂടിയായ മധുസൂദനനെതിരെ കേസെടുത്തത്.
കാസർകോട് അഭിനയിക്കാനെത്തിയ നടിയെ പെരിയയിലെ ഒരു ഹോം സ്റ്റെയിൽ താമസിപ്പിച്ച് പീഡിപ്പികാൻ ശ്രമിച്ചെന്ന് യുവതി ബേക്കൽ ഡി.വൈ.എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു. റിട്ട ഡി.വൈ.എസ്.പി മധുസൂദനന്‍ സിനിമാ അഭിനേതാവ് കൂടിയാണ്.