< Back
Kerala

Kerala
നിലമ്പൂരിൽ എ.ടി.എം കുത്തിത്തുറന്ന് മോഷണ ശ്രമം
|5 April 2022 1:19 PM IST
ഇന്ത്യ വൺ എ.ടി.എമ്മാണ് കഴിഞ്ഞ ദിവസം പുലർച്ചെ കുത്തിതുറക്കാൻ ശ്രമിച്ചത്
മലപ്പുറം: നിലമ്പൂർ വടപുറത്ത് എ.ടി.എം കുത്തിതുറന്ന് പണം മേഷ്ടിക്കാൻ ശ്രമം. വടപുറത്ത് പ്രവർത്തിക്കുന്ന ഇന്ത്യ വൺ എ.ടി.എമ്മാണ് കഴിഞ്ഞ ദിവസം പുലർച്ചെ കുത്തിതുറക്കാൻ ശ്രമിച്ചത്.
എ.ടി.എം തകർത്തതോടെയുണ്ടായ അപായ ശബ്ദം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും മോഷ്ടക്കൾ ഓടി രക്ഷപെട്ടു. ഒരു സംഘം തന്നെ മോഷണത്തിനെത്തിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. പണം നഷ്ടപെട്ടിട്ടില്ലെന്നാണ് പ്രഥമിക നിഗമനം. നിലമ്പൂർ പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.