< Back
Kerala
പാലക്കാട്ട് അനധികൃതമായി കടത്താൻ ശ്രമിച്ച 70 ലക്ഷം രൂപയും 200 ​ഗ്രാം സ്വർണവും പിടികൂടി
Kerala

പാലക്കാട്ട് അനധികൃതമായി കടത്താൻ ശ്രമിച്ച 70 ലക്ഷം രൂപയും 200 ​ഗ്രാം സ്വർണവും പിടികൂടി

Web Desk
|
20 May 2025 11:01 AM IST

കോയമ്പത്തൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

പാലക്കാട്: പാലക്കാട് വേലന്താവളത്ത് തമിഴ്നാട്ടിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച പണവും സ്വർണവും പിടികൂടി. കോയമ്പത്തൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് 70 ലക്ഷം രൂപയും 200 ഗ്രാം സ്വർണ്ണവും പിടിച്ചെടുത്തു.

കോയമ്പത്തൂർ സ്വദേശികളായ സാഗർ,മണികണ്ഠൻ, സന്ദീപ് എന്നിവരാണ് പിടിയിലായത്. പ്രത്യേകമായി നിർമിച്ച അടിവസ്ത്രത്തിൽ ഒളിപ്പിച്ചായിരുന്നു പണവും സ്വർണവും ഇവർ കടത്താൻ ശ്രമിച്ചത്.

Updating............

Similar Posts