< Back
Kerala

Kerala
എ.ടി.എം കുത്തിത്തുറന്ന് മോഷണ ശ്രമം; പ്രതി പിടിയിൽ
|4 Oct 2022 8:10 AM IST
പണം കവരാൻ ശ്രമിക്കുന്നതിനിടെ ബാങ്കിന്റെ ആസ്ഥാനത്ത് സൈറൻ മുഴങ്ങി.
കൊച്ചി: ആലുവയിൽ എ.ടി.എം കുത്തിത്തുറന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മാള അന്നമനട സ്വദേശി ഷിനാസ് (36) ആണ് പിടിയിലായത്.
ഇന്നലെ പുലർച്ചെ പമ്പ് കവലയിലുള്ള ആക്സിസ് ബാങ്കിന്റെ എ.ടി.എമ്മിലായിരുന്നു മോഷണശ്രമം. പണം കവരാൻ ശ്രമിക്കുന്നതിനിടെ ബാങ്കിന്റെ ആസ്ഥാനത്ത് സൈറൻ മുഴങ്ങി.
തുടർന്ന് ബാങ്കധികൃതർ സി.സി.ടി.വി ദൃശ്യം ഉടൻ പൊലീസിന് കൈമാറുകയായിരുന്നു. ആലുവ പൊലീസിന്റെ നൈറ്റ് പട്രോളിങ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വിവിധ സ്റ്റേഷനുകളിൽ മോഷണം ഉൾപ്പെടെയുള്ള നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.