< Back
Kerala
murder attempt_elur eranakulam
Kerala

ബ്ലേഡ് കൊണ്ട് യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഓട്ടോ ഡ്രൈവർ പിടിയിൽ

Web Desk
|
31 Oct 2024 8:59 AM IST

ഇന്നലെ രാത്രിയാണ് ഏലൂരിൽ യുവതിയുടെ കഴുത്തറുത്ത ശേഷം പ്രതി ദീപു ഓടിരക്ഷപെട്ടത്

കൊച്ചി: എറണാകുളം ഏലൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. അങ്കമാലി സ്വദേശി ദീപുവിനെയാണ് ഏലൂർ പൊലീസ് പിടികൂടിയത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. യുവതിയെ കഴുത്തറുത്ത ശേഷം ദീപു ഓടിരക്ഷപെടുകയായിരുന്നു. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കാരണമെന്ന് പൊലീസ് കണ്ടെത്തി.

യുവതിയുടെ പേരിലുണ്ടായിരുന്ന ഓട്ടോ ഏറെക്കാലമായി വാടകക്ക് ഓടിച്ചിരുന്നത് ദീപുവാണ്. ഓട്ടോയുടെ വാടക സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏലൂരിൽ വെച്ച് നേരിട്ട് കണ്ടപ്പോഴാണ് ദീപു യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ചാണ് ഇയാൾ യുവതിയുടെ കഴുത്ത് മുറിച്ചത്. ഉടൻ തന്നെ നാട്ടുകാർ ഏലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് വിദഗ്‌ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Similar Posts