< Back
Kerala
Attingal car accident news
Kerala

ആറ്റിങ്ങലിൽ നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിറകിൽ കാർ ഇടിച്ചു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

Web Desk
|
30 Jun 2023 9:34 AM IST

ബസ് കാത്തുനിന്ന രണ്ടുപേർക്കും അപകടത്തിൽ പരിക്കേറ്റു

തിരുവനന്തപുരം: ആറ്റിങ്ങൽ മാമത്ത് നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സിയിലേക്ക് കാർ ഇടിച്ചുകയറി. ബസ് കാത്തുനിന്ന രണ്ടുപേരെയും കാർ ഇടിച്ചു. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ബസ് കാത്തുനിന്ന രണ്ടുപേരെ ഇടിച്ചുവീഴ്ത്തിയ ശേഷമാണ് കാർ കെ.എസ്.ആർ.ടി.സി ബസിന്റെ പിന്നിൽ ഇടിച്ചത്. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ആറ്റിങ്ങലിൽനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ആളെ കയറ്റാനായി സ്റ്റോപ്പിൽ നിർത്തിയപ്പോഴാണ് കാർ ബസിന്റെ പിറകിൽ ഇടിച്ചത്.

Similar Posts