< Back
Kerala
aatingal murder case

നിനോ മാത്യുവും അനുശാന്തിയും 

Kerala

ആറ്റിങ്ങൽ ഇരട്ടക്കൊല: ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയിൽ ഇളവ്

Web Desk
|
24 May 2024 3:46 PM IST

രണ്ടാം പ്രതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം കോടതി ശരിവെച്ചു

കൊച്ചി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഇളവു ചെയ്ത് ഹൈക്കോടതി. വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിന്റെ ഹരജി പരിഗണിച്ച കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 25 വർഷം പരോളില്ലാതെ തടവ് ശിക്ഷ അനുഭവിച്ചാൽ മതിയെന്ന് ​കോടതി വിധിച്ചു. എന്നാൽ രണ്ടാം പ്രതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം കോടതി ശരിവെച്ചു. ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാര്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവരുടെ ബെഞ്ചിന്റെതാണ് വി​ധി.

കേസില്‍ ഇരട്ട ജീവപര്യന്തം വിധിച്ച വിചാരണക്കോടതി വിധിക്കെതിരെ നിനോ മാത്യുവിന്റെ കാമുകി അനുശാന്തി നല്‍കിയ അപ്പീല്‍ ഹെെക്കോടതി തളളുകയും എന്നാൽ അനുശാന്തിയുടെ ഇരട്ടജീവപര്യന്തം വിധി കോടതി ശരിവെക്കുകയും ചെയ്തു.

2014 ഏപ്രില്‍ 16നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ടെക്‌നോപാർക്ക് ഉദ്യോഗസ്ഥരും സുഹൃത്തുക്കളുമായ നിനോ മാത്യുവും അനു ശാന്തിയും ചേർന്ന് കൊലപാതകം ആസൂത്രണംചെയ്ത് നടപ്പാക്കിയെന്നാണ് കേസ്. അനുശാന്തിയുടെ മകള്‍ സ്വാസ്തിക (4), ഭര്‍തൃമാതാവ് ഓമന (58) എന്നിവരെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്.

Similar Posts