< Back
Kerala

Kerala
ആറ്റുകാലിൽ യുവാവിന്റെ കാൽ വെട്ടിയ കേസ്; പ്രതികൾ പിടിയിൽ
|29 Dec 2022 3:20 PM IST
പാടശ്ശേരി സ്വദേശികളായ ആറ് പേരാണ് പിടിയിലായത്
തിരുവനന്തപുരം ആറ്റുകാലിൽ യുവാവിന്റെ കാൽ വെട്ടിയ കേസിൽ പ്രതികൾ പിടിയിൽ. പാടശ്ശേരി സ്വദേശികളായ ആറ് പേരാണ് പിടിയിലായത് .കൊലക്കേസടക്കം നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ.
ബിജു,ബൈജു,ശിവകുമാർ,ജയേഷ്,അനീഷ്,ബാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറേ നാളുകളായി സംഘം പ്രദേശത്ത് അക്രമങ്ങൾ അഴിച്ചു വിട്ടിരുന്നു. ഇന്നലെയാണ് പാടശ്ശേരി സ്വദേശിയായ ശരത്തിനെ സംഘം ആക്രമിച്ചത്. ശരത്തും നേരത്തേ ഇവരുടെ സംഘത്തിലായിരുന്നെങ്കിലും പിന്നീട് തെറ്റിപ്പിരിഞ്ഞു. വാഹനം അടിച്ചു തകർത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം.