< Back
Kerala

Kerala
ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്ന് ആരംഭിക്കും
|9 Feb 2022 7:14 AM IST
കഴിഞ്ഞ വർഷത്തെ പോലെ പൊങ്കാല വീടുകളിൽ നടത്താനാണ് തീരുമാനം
ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്ന് ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ. കഴിഞ്ഞ വർഷത്തെ പോലെ പൊങ്കാല വീടുകളിൽ നടത്താനാണ് തീരുമാനം. ഫെബ്രുവരി 17നാണ് പ്രശസ്തമായ ആറ്റുകാൽ പൊങ്കാല. രാവിലെ 10.50 ന് പണ്ടാര അടുപ്പിൽ തീ കൊളുത്തും. അന്നദാനത്തിന് അനുമതിയുണ്ട്. .പരമാവധി 200 പേർക്ക് മാത്രമാണ് ക്ഷേത്ര പരിസരത്ത് പ്രവേശനമുണ്ടാവുക.