< Back
Kerala
ആറ്റുകാൽ പൊങ്കാലക്കൊരുങ്ങി തിരുവനന്തപുരം; ലക്ഷക്കണക്കിന് ഭക്തർ എത്തിത്തുടങ്ങി
Kerala

ആറ്റുകാൽ പൊങ്കാലക്കൊരുങ്ങി തിരുവനന്തപുരം; ലക്ഷക്കണക്കിന് ഭക്തർ എത്തിത്തുടങ്ങി

Web Desk
|
12 March 2025 7:36 AM IST

സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഇടങ്ങളിലും കൂടുതൽ പൊലീസിനെയും വിന്യസിച്ചു

തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഒരുങ്ങി തിരുവനന്തപുരം. പൊങ്കാല ഇടാനായി ലക്ഷക്കണക്കിന് ഭക്തർ ഇതിനോടകം അനന്തപുരിയിൽ എത്തി. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഇടങ്ങളിലും കൂടുതൽ പൊലീസിനെയും വിന്യസിച്ചു.

തിരുവനന്തപുരം നഗരത്തിന്‍റെ മുക്കിലും മൂലയിലും പൊങ്കാല അടുപ്പുകൾ ഒരുങ്ങി. ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാനായി ലക്ഷക്കണക്കിന് ഭക്തർ തലസ്ഥാനത്ത് എത്തിത്തുടങ്ങി. ഭക്തർക്ക് പൊങ്കാല അർപ്പിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ക്ഷേത്ര പരിസരത്തും നഗരത്തിലും പൂർത്തിയായി. എല്ലായിടങ്ങളിലും പൊലീസിന്റെ സുരക്ഷയും ഉണ്ട്. തിരക്ക് കണക്കിലെടുത്ത് കൂടുതൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു.

പൂർണ്ണമായും ഹരിതചട്ടം പാലിച്ചായിരിക്കും ആറ്റുകാല പൊങ്കാല. കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുന്നുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ഭക്തർ ഇത്തവണ പൊങ്കാലയ്ക്ക് എത്തുമെന്നാണ് ഭാരവാഹികളുടെ വിലയിരുത്തൽ. റവന്യൂ, ജല അതോറിറ്റി, ആരോഗ്യം, എന്നീ വകുപ്പുകളും ഒരുക്കങ്ങൾ ഏകോപിപ്പിക്കുന്നു.

Similar Posts