< Back
Kerala
ഗുരുവായൂർ ക്ഷേത്രത്തിലെ ഥാർ ലേലം വീണ്ടും അനിശ്ചിതത്വത്തിൽ: അമർ മുഹമ്മദലിക്ക് വാഹനം കൈമാറിയില്ല
Kerala

ഗുരുവായൂർ ക്ഷേത്രത്തിലെ ഥാർ ലേലം വീണ്ടും അനിശ്ചിതത്വത്തിൽ: അമർ മുഹമ്മദലിക്ക് വാഹനം കൈമാറിയില്ല

Web Desk
|
24 Jan 2022 7:45 AM IST

മറ്റാരെങ്കിലും കൂടുതൽ തുകയുമായെത്തിയാൽ നിലവിലെ ലേലം റദ്ദ് ചെയ്യാനുള്ള അധികാരം ദേവസ്വം കമ്മീഷണർക്കുണ്ടെന്ന് ദേവസ്വം ബോർഡ് ചെയർമാൻ കെ ബി മോഹൻ ദാസ് മീഡിയവണിനോട് പറഞ്ഞു.

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഥാർ ലേലം അനിശ്ചിതത്വത്തിൽ. മറ്റാരെങ്കിലും കൂടുതൽ തുകയുമായെത്തിയാൽ നിലവിലെ ലേലം റദ്ദ് ചെയ്യാനുള്ള അധികാരം ദേവസ്വം കമ്മീഷണർക്കുണ്ടെന്ന് ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി മോഹൻദാസ് മീഡിയവണിനോട് പറഞ്ഞു.

ലേലത്തിൽ പിടിച്ച അമൽ മുഹമ്മദലിക്ക് വാഹനം ഇതുവരെ കൈമാറിയിട്ടില്ല. ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിക്കാത്തതിനാലാണ് വാഹനം കൈമാറാത്തത്.

ഥാർ അമൽ മുഹമ്മദലിക്ക് തന്നെ കൈമാറുമെന്ന് ഡിസംബർ 21ന് തീരുമാനമെടുത്തതായിരുന്നു. ഗുരുവായൂർ ദേവസ്വം ഭരണ സമിതി യോഗത്തിലായിരുന്നു തീരുമാനം. എന്നാല്‍ ഥാര്‍ ഇതുവരെ കൈമാറിയിട്ടില്ല.

കൊച്ചി ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദ് അലിയാണ് വണ്ടി ലേലത്തില്‍ പിടിച്ചത്. 15,10,000 രൂപയ്ക്ക് ഥാര്‍ ലേലം പോയതിനു പിന്നാലെ വിവാദമുയര്‍ന്നിരുന്നു. ലേലത്തിൽ ഒരാള്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. അലിക്കുവേണ്ടി തൃശ്ശൂര്‍ എയ്യാല്‍ സ്വദേശിയും ഗുരുവായൂരില്‍ ജ്യോത്സ്യനുമായ സുഭാഷ് പണിക്കരാണ് ലേലംവിളിക്കാനെത്തിയത്. ഭരണസമിതി യോഗത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടേ ലേലം അംഗീകരിക്കൂവെന്ന് ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് നേരത്തെ അറിയിച്ചിരുന്നു.

more to watch

Similar Posts