< Back
Kerala

Kerala
ഹൃദ്രോഗിയെ ഡി.വൈ.എസ്.പി മർദിച്ചെന്ന ആരോപണം തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്
|27 Dec 2022 11:49 AM IST
ഡി.വൈ.എസ്.പി മധു ബാബു അസഭ്യം പറയുന്നതും മർദനമേറ്റ് മുരളീധരൻ നിലവിളിക്കുന്നതും ശബ്ദരേഖയിലുണ്ട്
ഇടുക്കി: തൊടുപുഴയിൽ ഹൃദ്രോഗിയെ ഡി.വൈ.എസ്.പി മർദിച്ചെന്ന ആരോപണം തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്. മലങ്കര സ്വദേശി മുരളീധരനെ ഡി.വൈ.എസ്.പി മധു ബാബു അസഭ്യം പറയുന്നതും മർദനമേറ്റ് മുരളീധരൻ നിലവിളിക്കുന്നതും ശബ്ദരേഖയിലുണ്ട്. മുരളീധരന്‍റെ ആരോപണം ഡി.വൈ.എസ്.പി തള്ളിയിരുന്നു. ബൂട്ടിട്ട് ചവിട്ടിയെന്നും മുഖത്തടിച്ചുവെന്നും വയർലെസ് എടുത്ത് എറിഞ്ഞുവെന്നും മുരളീധരൻ ആരേപിച്ചിരുന്നു.
പരാതിയുമായി ബന്ധപ്പെട്ട് വിളിപ്പിച്ചപ്പോഴായിരുന്നു മർദനം. മർദിക്കുന്നത് കണ്ടുവെന്ന് പരാതിക്കാരന്റെ കൂടെയുണ്ടായിരുന്ന സന്തോഷ് എന്നയാളും പറയുന്നു. വാട്സ്ആപ്പ് ഗ്രൂപ്പിൽ എസ്.എൻ.ഡി.പി യൂണിയനെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചു എന്നാണ് മുരളീധരനെതിരെയുള്ള പരാതി.