< Back
Kerala

Kerala
അച്ചൻകോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടം: കാണാതായ മൂന്നു വയസുകാരന്റെ മൃതദേഹം കണ്ടെടുത്തു
|4 Sept 2023 9:55 AM IST
വെണ്മണി സ്വദേശികളായ ആതിരയുടെയും ശൈലേഷിന്റേയും മകൻ കാശിനാഥനാണ് മരിച്ചത്
ആലപ്പുഴ: ആലപ്പുഴ മാവേലിക്കരയിൽ അച്ചൻകോവിലാറ്റിലേക്ക് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൂന്നു വയസുകാരന്റെ മൃതദേഹം കണ്ടെടുത്തു. വെണ്മണി സ്വദേശികളായ ആതിരയുടെയും ശൈലേഷിന്റേയും മകൻ കാശിനാഥന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തിൽ ആതിര മരണപ്പെട്ടിരുന്നു.
ഓട്ടോ ഡ്രൈവർ അടക്കം അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മൂന്ന് പേരെ ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. അപകടസ്ഥലത്തിന് സമീപത്ത് നിന്നാണ് രക്ഷാപ്രവർത്തകർ രാവിലെ മൃതദേഹം കണ്ടെടുത്തത്. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും .