< Back
Kerala
crime news kerala,auto driver attacked in Thiruvananthapuram ,latest malayalam news,തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറെ വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ചു,
Kerala

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറെ വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ചു

Web Desk
|
4 May 2023 10:23 AM IST

ഗുരുതര പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

തിരുവനന്തപുരം: മങ്കാട്ടു കടവിൽ ഓട്ടോ ഡ്രൈവറെ വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ചു. പെരുകാവ് സ്വദേശി അരുണിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് നാലംഗ സംഘം വീട്ടില്‍ കയറി പരിക്കേല്‍പ്പിച്ചത്. ഇരു കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.

അരുണിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മലയിൻകീഴ് പൊലീസ് അന്വേഷണം തുടങ്ങി. അക്രമി സംഘം ഒളിവിലാണ്. സംഭവം നടക്കുന്ന സമയത്ത് അരുണിന്‍റെ ഭാര്യയും കുഞ്ഞും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പരിക്കേറ്റ അരുണിനും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നും പൊലീസ് പറയുന്നു.


Similar Posts