< Back
Kerala
auto driver issue
Kerala

ഓടുന്ന ബസിന് മുന്നിൽ വടിവാൾ വീശിക്കാണിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

Web Desk
|
7 July 2024 5:06 PM IST

സൈഡ് തരാത്തതിനെ തുടർന്ന് ഹോൺ അടിച്ച സ്വകാര്യ ബസിന് മുന്നിലാണ് ഓട്ടോ ഡ്രൈവർ വടിവാൾ വീശിയത്

കോഴിക്കോട്: കൊണ്ടോട്ടിയിൽ ഓടുന്ന ബസിന് മുൻപിൽ വടിവാൾ വീശി കാണിച്ച സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. പുളിക്കൽ വലിയപറമ്പ് സ്വദേശി ഷംസുദ്ദീനാണ് പിടിയിലായത്. സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ബസ് ഹോണ് മുഴക്കിയതോടെയാണ് വടിവാൾ ഉയർത്തിയത്.

കൊണ്ടോട്ടി പുളിക്കലിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് വടിവാൾ വീശിയത്. ബസ് സ്റ്റോപ്പിൽ ആളെ ഇറക്കുന്നതിന് നിർത്തിയപ്പോഴാണ് ഓട്ടോ മുന്നിൽ കയറിയത്. തുടർന്ന് സൈഡ് തരാതെ തടസമുണ്ടാക്കിയതോടെ ബസ് ‍ഡ്രൈവർ ഹോൺ മുഴക്കി. ഇതോടെയാണ് ഓട്ടോറിക്ഷ ഡ്രൈവർ വടിവാൾ വീശിക്കാണിച്ചത്.

കൊണ്ടോട്ടി മുതൽ കൊളപ്പുറം വരെ ഏകദേശം മൂന്നു കിലോമീറ്ററോളം വടിവാൾ വീശി ഓട്ടോ മുന്നിൽ തുടർന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Similar Posts