< Back
Kerala
വണ്‍വെ തെറ്റിച്ചെത്തിയ ഓട്ടോ കാറിൽ  ഉരസി; ചോദ്യം ചെയ്ത യുവാക്കളെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ചു
Kerala

വണ്‍വെ തെറ്റിച്ചെത്തിയ ഓട്ടോ കാറിൽ ഉരസി; ചോദ്യം ചെയ്ത യുവാക്കളെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ചു

Web Desk
|
7 May 2023 12:55 PM IST

യുവാക്കൾ സഞ്ചരിച്ച കാറിന്റെ ചില്ലും അക്രമികള്‍ തകർത്തായി പരാതി

ആലുവ: എറണാകുളം ആലുവയിൽ കാറിൽ ഓട്ടോ ഉരസിയത് ചോദ്യം ചെയ്ത യുവാക്കൾക്ക് ക്രൂര മർദനം. കാറിലുണ്ടായിരുന്ന ഏലൂക്കര സ്വദേശി നസീഫ്, ബിലാൽ എന്നിവർക്കാണ് മർദനമേറ്റത്. ഓട്ടോ ഡ്രൈവറും ഓട്ടോയിലെ യാത്രക്കാരും ചേർന്നാണ് ഇവരെ മർദിച്ചത്.

സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. ആലപ്പുഴ സ്വദേശി വിഷ്ണു, കണ്ണൂർ സ്വദേശി റ്റിജിൻ, കളമശേരി സ്വദേശി രാജേഷ്.ഇവരുടെ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

'കാറിൽ ഉരസിയിട്ടും നിർത്താതെ വന്നപ്പോളാണ് അവരെ പിന്തുടർന്ന് ചോദ്യം ചെയ്തത്. ഓട്ടോ വൺവെ തെറ്റിച്ചാണ് എത്തിയത്. എന്നാൽ അവർ കല്ലും വടിയും കൊണ്ടും തലക്കും മറ്റും ഇടിച്ചെന്നും യുവാക്കള്‍ പറഞ്ഞു.. ഇന്നലെ വൈകിട്ട് ആറരക്കാണ് സംഭവം. യുവാക്കൾ ഓടി രക്ഷപ്പെട്ടെങ്കിലും പിന്തുടർന്നും ആക്രമിക്കുകയായിരുന്നു. യുവാക്കൾ സഞ്ചരിച്ച കാറിന്റെ ചില്ലും തകർത്തായി യുവാക്കളുടെ പരാതിയിലുണ്ട്.

.


Similar Posts