< Back
Kerala
pb salim
Kerala

മികച്ച പൊതുസേവനത്തിനുള്ള പുരസ്കാരം മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. പി.ബി സലീമിന്

Web Desk
|
16 Aug 2023 6:41 AM IST

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഓഫിസിലെ പ്ലാനിങ് ആൻഡ് മോണിറ്ററിങ് സെക്രട്ടറിയും ബംഗാൾ ഊർജവികസന കോർപറേഷൻ ലിമിറ്റഡ് സിഎംഡിയുമാണ് സലിം.

ഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ മികച്ച പൊതുസേവനത്തിനുള്ള പുരസ്കാരം മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. പി.ബി സലീമിന്. മുഖ്യമന്ത്രി മമത ബാനർജിയുടെ ഓഫിസിലെ പ്ലാനിങ് ആൻഡ് മോണിറ്ററിങ് സെക്രട്ടറിയും ബംഗാൾ ഊർജവികസന കോർപറേഷൻ ലിമിറ്റഡ് സിഎംഡിയുമാണ് സലിം.

സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് പുരസ്കാരം നൽകിയത്. മൂവാറ്റുപുഴ സ്വദേശിയാണ് ഡോ.പി ബി സലിം. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കലക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്

Similar Posts