< Back
Kerala
ആഗോള അയ്യപ്പ സംഗമത്തെ കുറിച്ച് ദ ഹിന്ദുവിൽ ലേഖനം എഴുതിയിരുന്നു, ചില തെറ്റുകളോടെയാണെങ്കിലും ദേശാഭിമാനിയിൽ പരിഭാഷ വന്നിട്ടുണ്ട്: എം.എ ബേബി
Kerala

'ആഗോള അയ്യപ്പ സംഗമത്തെ കുറിച്ച് ദ ഹിന്ദുവിൽ ലേഖനം എഴുതിയിരുന്നു, ചില തെറ്റുകളോടെയാണെങ്കിലും ദേശാഭിമാനിയിൽ പരിഭാഷ വന്നിട്ടുണ്ട്': എം.എ ബേബി

Web Desk
|
22 Sept 2025 9:37 PM IST

ആഗോള അയ്യപ്പ സംഗമം വിജയമായിട്ടാണോ വിലയിരുത്തിയതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എം.എ ബേബി

ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമത്തിൽ വളരെ കാലികമായൊരു ഇടപെടലാണ് ദേവസ്വം ബോർഡ് നടത്തിയതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി.

അതിനെക്കുറിച്ച് ദ ഹിന്ദുവിൽ തന്നെ ഒരു ചെറിയ കുറിപ്പെഴുതിയിരുന്നു. ദേശാഭിമാനിയിൽ അതിന്റെ പരിഭാഷ കുറെ തെറ്റോട് കൂടിയാണെങ്കിലും വന്നിരുന്നുവെന്നും എം.എ ബേബി വ്യക്തമാക്കി.

ആഗോള അയ്യപ്പ സംഗമം വിജയമായിട്ടാണോ വിലയിരുത്തിയതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന്‍ അയ്യപ്പ ഭക്തനായെന്ന വെള്ളാപ്പള്ളിയുടെ പരാമർശം തള്ളിയും എം.എ ബേബി രംഗത്ത് എത്തി. 'അത് വെള്ളാപ്പള്ളി നടേശ‍ന്‍റെ മാത്രം വ്യക്തിപരമായ അഭിപ്രായവും നിരീക്ഷണവുമാണ്. പിണറായി എത്രത്തോളം കമ്മ്യൂണിസ്റ്റ് എന്നത് തനിക്ക് നേരിട്ടറിയാമെന്നും'- എംഎ ബേബി പറഞ്ഞു.

Watch Video


Similar Posts