< Back
Kerala
സന്നിധാനത്തെത്തുന്ന ഭക്തർക്ക് തടസ്സമുണ്ടാകില്ല, പ്രതിഷേധമുണ്ടായാൽ സംവിധാനം സജ്ജം- ഐജി എസ്.ശ്യാം സുന്ദർ
Kerala

'സന്നിധാനത്തെത്തുന്ന ഭക്തർക്ക് തടസ്സമുണ്ടാകില്ല, പ്രതിഷേധമുണ്ടായാൽ സംവിധാനം സജ്ജം'- ഐജി എസ്.ശ്യാം സുന്ദർ

Web Desk
|
20 Sept 2025 6:48 AM IST

പമ്പയിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയനാണ് അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്യുക

പത്തനംതിട്ട:അയ്യപ്പ സംഗമത്തിനെത്തുന്നവർ സന്നിധാനത്തേക്ക് പ്രവേശിച്ചാലും മാസ പൂജയ്‌ക്കെത്തുന്ന ഭക്തർക്ക് ദർശനത്തിന് തടസ്സമുണ്ടാകില്ലെന്ന് ഐ.ജി.എസ് ശ്യാം സുന്ദർ. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പ്രതിഷേധമുണ്ടായാലും നേരിടാൻ പൊലീസ് സംവിധാനം സജ്ജമെന്ന് ശ്യാം സുന്ദർ പറഞ്ഞു.

വിപുലമായ സംവിധാനങ്ങളാണ് സംഗമത്തിനായി ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് ഐജി അറിയിക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പല സ്ഥലങ്ങളിലായി 2000ത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരക്ക് നിയന്ത്രിക്കാൻ അയ്യപ്പ സംഗമത്തിൽ നടത്തുന്ന സെമിനാറിലെ ചർച്ചകളിലെ ആശയങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിക്കുന്നുണ്ട്.സീസൺ സമയത്തിന് സമാനമായ പോലീസ് വിന്യാസമാണ് അയ്യപ്പ സംഗമത്തിനും ഒരുക്കിയിരിക്കുന്നത്

പമ്പയിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സംഗമം ഉദ്ഘാടനം ചെയ്യുക. മുഖ്യമന്ത്രിയും ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവനും ഇന്നലെ തന്നെ പമ്പയിലെത്തിയിരുന്നു.

Similar Posts