< Back
Kerala

Kerala
കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനമാറ്റം; നിയമനടപടിക്കൊരുങ്ങി ബി.അശോക് IAS
|31 Aug 2025 12:40 PM IST
കേരാ പദ്ധതി വാർത്ത ചോർത്തലുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ ആയിരുന്നു സ്ഥലം മാറ്റം
തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ബി.അശോക് IAS നെ മാറ്റി. കേര പദ്ധതി വാർത്ത ചോർത്തൽ വിവാദത്തിന് പിന്നാലെയാണ് നടപടി. ടിങ്കു ബിസ്വാളിന് പകരം ചുമതല നൽകി. ലോകബാങ്ക് ഇമെയിൽ ചോർച്ചയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ബി.അശോകിന്റെ റിപ്പോർട്ട്. ബി.അശോകിന് നൽകിയത് കെടിഡിഎഫ്സി ചെയർമാൻ പദവി. ഓർഡർ ഇറങ്ങിയതിന് പിന്നാലെ ടിങ്കു ബിസ്വാൾ ചുമതലയേറ്റു.
സ്ഥലം മാറ്റത്തിനെതിരെ ബി.അശോക് ഐഎഎസ് നിയമനടപടിക്ക്. സ്ഥലം മാറ്റത്തിനെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണിലിനെ സമീപിക്കും. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെയാണ് നിയമനടപടി സ്വീകരിക്കുക. കേരാ പദ്ധതി വാർത്ത ചോർത്തലുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ ആയിരുന്നു സ്ഥലം മാറ്റം.